മാങ്കാവിൽ വീടിനുള്ളിൽ ദുർഗന്ധം; തിരച്ചിൽ നടത്തിയപ്പോൾ കണ്ടത് വയോധികന്റെ മൃതദേഹം! മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു. 🚨📽️🕯️


 കോഴിക്കോട്:

കോഴിക്കോട് മാങ്കാവിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കാവ് വളയനാട് ക്ഷേത്രത്തിന് സമീപം മണാശ്ശേരി താഴം കരിമ്പപറമ്പ് താമസിക്കുന്ന രാധാകൃഷ്ണനെ (64) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സംഭവം ഇങ്ങനെ:

രാധാകൃഷ്ണനെ കുറച്ചു ദിവസങ്ങളായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നാണ് വിവരം.

പോലീസ് നടപടികൾ:

മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ ആന്റണി ഡിക്രൂസിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ മറ്റ് അസ്വാഭാവികതകളുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ജീവകാരുണ്യ പ്രവർത്തകരും നാട്ടുകാരും ഇൻക്വസ്റ്റ് നടപടികളിൽ പങ്കാളികളായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ