മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. നാളെ രാവിലെ 6 മണിക്ക് പുതിയ വില വിവരങ്ങൾ എണ്ണക്കമ്പനികൾ പുറത്തുവിടും. നിലവിലെ സൂചനകൾ പ്രകാരം വരും ദിവസങ്ങളിൽ വില വർദ്ധിക്കാൻ സാധ്യതയുണ്ട്.