സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുകയും അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുകയും വേണം. കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക സംരക്ഷണം നൽകണം. നിർമ്മാണ തൊഴിലാളികൾക്കും വെയിലത്ത് ജോലി ചെയ്യുന്നവർക്കും പ്രത്യേക വിശ്രമ സമയം അനുവദിച്ചിട്ടുണ്ട്