🚀 സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്! പവന് ഒറ്റയടിക്ക് 1,840 രൂപ കൂടി; വീണ്ടും 1.20 ലക്ഷം തൊട്ടു; ആശങ്കയിൽ സാധാരണക്കാർ

 സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് അപ്രതീക്ഷിതമായ വർദ്ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച പവൻ വിലയിൽ ഒറ്റയടിക്ക് 1,840 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,20,000 രൂപയിൽ എത്തി.

ഇന്നത്തെ നിരക്ക് (March 7):

• ഒരു ഗ്രാം (22 കാരറ്റ്): ₹15,000 (230 രൂപ കൂടി)

• ഒരു പവൻ (22 കാരറ്റ്): ₹1,20,000 (1,840 രൂപ കൂടി)

• ഒരു ഗ്രാം (24 കാരറ്റ്): ₹16,364

മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ കാരണം ആഗോള വിപണിയിൽ സ്വർണ്ണത്തിന് ഡിമാൻഡ് കൂടിയതാണ് കേരളത്തിലും വില കുതിച്ചുയരാൻ കാരണമായത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ